ന്യൂദല്‍ഹി- മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ രാത്രിയിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പ്രതിഷേധം രാജ്യത്തിന് പുറത്തേക്കും വ്യാപിക്കുകയാണ.്
മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ എംപിമാരും മറ്റുള്ളവരും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. വൈറലായ വീഡിയോകളുടെ റിപ്പോര്‍ട്ടുകളില്‍ അതീവ ആശങ്കയുണ്ടെന്ന് അമേരിക്ക പറഞ്ഞു. സംഭവം ക്രൂരവും ഭയാനകവുമാണെന്നും ഇരകളോട് അമേരിക്ക തങ്ങളുടെ സഹതാപം അറിയിച്ചതായും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.
പാര്‍ലമെന്റില്‍ മണിപ്പൂര്‍ സ്ഥിതിഗതികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സര്‍ക്കാരും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതിനാല്‍ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസവും നടപടികളൊന്നും ഉണ്ടായില്ല.