ന്യൂദല്‍ഹി- മണിപ്പൂര്‍ വിഷയത്തിലെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. ചര്‍ച്ചക്ക് തയാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ പ്രസ്താവനയുംമണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ബഹളങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. രണ്ടുമണിവരെ ആദ്യം സഭ നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ചേര്‍ന്നപ്പോഴും ബഹളത്തിന് അയവില്ലാത്തതിനാല്‍ സഭകള്‍ പിരിയുകയായിരുന്നു.