Sorry, you need to enable JavaScript to visit this website.

പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

ഇടുക്കി - പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇന്നലെ വൈകുന്നേരം അടിമാലി പൊളിഞ്ഞപാലം ജംഗ്ഷനില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിജയരാജിന്റെ കൈപ്പത്തി 80 ശതമാനത്തോളം അറ്റുതൂങ്ങിയിരുന്നു. വിജയ് രാജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേര്‍ത്തു. 

 

Latest News