ന്യൂദല്‍ഹി - കാലവര്‍ഷം വീണ്ടും ശക്തമായതോടെ ഉത്തരേന്ത്യ്‌യില്‍ മഴക്കെടുതി അതിരൂക്ഷമാകുന്നു. യമുനാ നദിയിലെ ജലനിരപ്പ് വളരെ പെട്ടെന്ന് ഉയര്‍ന്ന് തുടങ്ങിയതോടെ ദല്‍ഹി പ്രളയഭീതിയിലാണ്. ദല്‍ഹിയില്‍ ഇന്നും മഴ തുടരുമെന്നും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യമുന നദിയിലെ ജലനിരപ്പ് 206.44 ആയി ഉയര്‍ന്നതോടെ ഓള്‍ഡ് യമുന ബ്രിഡ്ജ് അടച്ചു. ട്രെയിനുകള്‍ ന്യൂദല്‍ഹി വഴി തിരിച്ചു വിടുകയാണ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഹിന്‍ഡന്‍ നദി കരകവിഞ്ഞതോടെ യുപി നോയിഡയിലെയും ഗാസിയാബാദിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ അഞ്ച് പേര്‍ മരിച്ചു. ഗുജറാത്തില്‍ കനത്ത് മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.