ന്യൂദൽഹി- വിമാനത്തിലെ വണ്ണം കൂടിയ സ്ത്രീയെ അപമാനിച്ചു പരിഹസിച്ചും ട്വിറ്ററിൽ പോസ്റ്റിട്ട യാത്രക്കാരന് നെറ്റിസൺസിൽനിന്ന് കണക്കിനു കുട്ടി. ഭൂരിഭാഗം ആളുകളും സ്ത്രീയെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചപ്പോൾ കുറച്ചു പേർ മാത്രമാണ് പോസ്റ്റുകാരനെ പിന്തുണച്ചത്. വിമാനത്തിന്റെ വിൻഡോ സീറ്റിൽ ഇരിക്കുന്ന സ്ത്രീയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത എലിജ ഷാഫർ എന്നയാൾ ഇവരുടെ അടുത്ത് മധ്യ സീറ്റ് നൽകിയാൽ എന്തുചെയ്യുമെന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിന് 14.8 ദശലക്ഷത്തിലധികം കാഴ്ചകളും പ്രതികരണങ്ങളുമാണ് ലഭിച്ചത്.
17 മണിക്കൂർ ഫ്ലൈറ്റിൽ വണ്ണം കൂടിയ ഒരാളുടെ അടുത്ത് ലഭിച്ച സീറ്റിലിരുന്നു കൊണ്ടുള്ള യാത്രാകയാണ് തന്റെ യാത്രയിൽ അവിസ്മരണീയമെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. കുടുതൽ സ്ഥലം എടുത്തതിന് അദ്ദേഹം തന്നോട് ക്ഷമാപണം നടത്തിയെന്നും കിടന്നുറങ്ങാൻ അദ്ദേഹത്തിന്റെ കൈ തലയിണയായി ഉപയോഗിക്കാൻ അനുവദിച്ചുവെന്നും യാത്രക്കാരി ഓർമിച്ചു. മൃഗങ്ങളെ രക്ഷിക്കുന്നതിനെ കുറിച്ചും ഇളയ മകളെ കുറിച്ചുമുള്ള കഥകൾ പറഞ്ഞ അദ്ദേഹം തൻറെ ഫ്ലൈറ്റ് അനുഭവങ്ങളിൽ മികച്ചതായി അത് അവസാനിച്ചുവെന്നും യാത്രക്കാരി കുറിച്ചു. മറ്റൊരു സീറ്റിലേക്ക് നീങ്ങുകയാണെങ്കിൽ ഇത്തരം ആളുകൾ രണ്ട് ടിക്കറ്റെടുക്കണമെന്നാണ് ട്വീറ്റുകാരനെ അനുകൂലിച്ചവരുടെ അഭിപ്രായം.