Sorry, you need to enable JavaScript to visit this website.

ലീഗ് ക്ഷണിച്ചു, ഏകസിവില്‍കോഡ് സെമിനാറില്‍ സി.പി.എം പങ്കെടുക്കും

കോഴിക്കോട്- മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകസിവില്‍കോഡ് സെമിനാറില്‍ സി.പി.എം പങ്കെടുക്കും. ബുധനാഴ്ച കോഴിക്കോട് വെച്ചാണ് ഏകസിവില്‍കോഡിനെതിരേ മുസ്‌ലിം കോഡിനേഷന്റെ പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സി.പി.എമ്മിനേയും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്.

നേരത്തെ ഏക സിവില്‍കോഡ് വിഷയത്തില്‍ സി.പി.എം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ് ലിം ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസടക്കമുള്ള യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചത്.

 

Latest News