ഇംഫാല്‍- സംസ്ഥാനത്തെ മുന്‍ കലാപകാരികളുടെ പരസ്യ ആഹ്വാനത്തെത്തുടര്‍ന്ന്, തെക്കന്‍ അസമില്‍നിന്നും മണിപ്പൂരില്‍ നിന്നുമുള്ള നൂറുകണക്കിന് മെയ്‌തേയ് ആളുകള്‍ മിസോറം വിട്ടുപോയതായി റിപ്പോര്‍ട്ടുകള്‍. മിസോറാം സര്‍ക്കാര്‍ സംസ്ഥാനത്തെ മെയ്‌തേയ് നിവാസികളുടെ സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ട്.
മിസോറാമിലെ ഒരു മുന്‍ തീവ്രവാദികളുടെ സംഘടനയില്‍ നിന്നുള്ള ആഹ്വാനത്തെ തുടര്‍ന്നാണ് മെയ്‌തേയ് സമുദായത്തിന്റെ സുരക്ഷിതത്വത്തിനായുള്ള സര്‍ക്കാരിന്റെ ഉറപ്പുണ്ടായത്. മണിപ്പൂരില്‍ രണ്ട് ആദിവാസി സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തിക്കുന്നത് കാണിക്കുന്ന വൈറല്‍ വീഡിയോയുടെ ഫലമായി സംഘര്‍ഷം വര്‍ധിച്ചതോടെയാണ് മെയ്തികള്‍ക്കെതിരെ ആഹ്വാനം ഉണ്ടായത്.
സംസ്ഥാന ഹോം കമ്മീഷണറും സെക്രട്ടറി എച്ച് ലാലെങ്മാവിയയും മെയ്റ്റി കമ്മ്യൂണിറ്റിയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ സുരക്ഷ ഉറപ്പുനല്‍കിയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.