താനെ- മുബൈ-വിശാഖപട്ടണം എക്‌സ്പ്രസ് യാത്രക്കാരി ട്രെയ്‌നില്‍ ഇരട്ട കുട്ടികള്‍ക്കു ജന്മം നല്‍കി. കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചാണ് യാത്രക്കാര്‍ ഇരട്ട കുട്ടികളെ വരവേറ്റത്. ഞായറാഴ്ച രാവിലെയാണ് മുംബൈ ഘട്‌കോപാര്‍ സ്വദേശിയായ 30കാരി സല്‍മ തബസ്സും സുഖപ്രസവത്തിലൂടെ ഒരു ആണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. ട്രെയ്‌നില്‍ കയറി ഉടന്‍ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. താമസിയാതെ പ്രസവിക്കുകയും ചെയ്തു. ഉടന്‍ ട്രെയ്ന്‍ കല്യാണ്‍ സ്റ്റേഷനില്‍ നിര്‍ത്തി. ഡോക്ടറെത്തി പരിശോധിച്ച് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ സഹയാത്രക്കാര്‍ കയ്യടിച്ച് സന്തോഷം പങ്കിട്ടു. റെയില്‍വെ അധികൃതരുട സഹായത്തോടെ അമ്മയേയും കുട്ടികളേയും ആശുപത്രിയിലേക്കു മാറ്റി. മുംബൈ ലോകമാന്യ തിലക് ടെര്‍മിനലില്‍ നിന്നും ട്രെയ്ന്‍ പുറപ്പെട്ട് 40 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സംഭവം.