Sorry, you need to enable JavaScript to visit this website.

വിസ ചട്ടങ്ങള്‍ ലളിതമായതോടെ അബൂ സംറ ബോര്‍ഡര്‍ വഴിയുള്ള യാത്ര കൂടുന്നു

ദോഹ - അയല്‍ രാജ്യങ്ങളിലേക്കുള്ള വിസ ചട്ടങ്ങള്‍ ലളിതമായതോടെ അബൂ സംറ ബോര്‍ഡര്‍ വഴിയുള്ള യാത്ര കൂടുന്നു . സൗദി അറേബ്യയിലേക്കും ബഹറൈനിലേക്കുമൊക്കെയാണ് സല്‍വ ബോര്‍ഡര്‍ വഴി നിരവധി പേര്‍ യാത്ര ചെയ്യുന്നത്. സൗദി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഇലക്ട്രോണിക് സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാമെന്നതാണ് മിക്കവരേയും യാത്രക്ക് പ്രേരിപ്പിക്കുന്നത്. ഖത്തറില്‍ വിസയുള്ളവര്‍ക്ക് ബഹറൈനില്‍ സൗജന്യമായാണ് ഓണ്‍ ്അറൈവല്‍ വിസകള്‍ നല്‍കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് രണ്ട് രാജ്യങ്ങളിലേയും കൂട്ടുകാരേയും കുടുംബക്കാരേയും സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ നിരവധിയാണ്. മിക്കവാറും വാരാന്ത്യങ്ങളിലാണ് ഇത്തരം യാത്രകള്‍ നടക്കുന്നത്. യു.എ.ഇ, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗം പോകുന്നവരും കുറവല്ല.

Latest News