ന്യൂദല്‍ഹി- രണ്ട് കുക്കി സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 'ദുഃഖം' എന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ആറ് വനിതാ ഗുസ്തിക്കാര്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ബിജെപി എംപിക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചിരുന്നു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സമാനമായ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ വീഡിയോ ശ്രദ്ധിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു.
'രാജസ്ഥാനിലും പശ്ചിമ ബംഗാളിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അവിടെ ക്യാമ്പ് ചെയ്തു. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന വളരെ ദുഃഖകരമായ സംഭവമാണിത്. വിഷയം പ്രധാനമന്ത്രി ശ്രദ്ധിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട- സിംഗ് പറഞ്ഞു.