കൊല്‍ക്കത്ത- മുന്‍ പ്രധാനമന്ത്രി (പിഎം) അടല്‍ ബിഹാരി വാജ്‌പേയിയുടെ 'രാജധര്‍മ്മ' ഉപദേശം മോഡിയെ ഓര്‍മപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) നേതാവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ ശശി പഞ്ച. അതേസമയം മണിപ്പൂരില്‍ രണ്ട് മാസത്തിലേറെയായി നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെ വിമര്‍ശിച്ചാണ് ഉപദേശം.
ഗുജറാത്ത് കലാപത്തിന് ശേഷം പ്രധാനമന്ത്രി മോഡിക്ക് വാജ്‌പേയി നല്‍കിയ 'രാജ് ധര്‍മ്മ' ഉപദേശം പരാമര്‍ശിച്ച അവര്‍ അത് മണിപ്പൂര്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.
'മണിപ്പൂരില്‍ ആര്‍ക്കാണ് ഉത്തരവാദിത്തം? മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയോട് 'രാജധര്‍മ്മം' പാലിക്കാന്‍ പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രിയോടു അദ്ദേഹം അത് പറഞ്ഞോ?' മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് സംസാരിക്കവെ ബംഗാള്‍ വനിതാ ശിശുക്ഷേമ സാമൂഹികക്ഷേമ മന്ത്രി ശശി പഞ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.