Sorry, you need to enable JavaScript to visit this website.

കാര്‍ഗിലില്‍ ഞാന്‍ രാഷ്ട്രത്തെ സംരക്ഷിച്ചു, മണിപ്പൂരില്‍ ഭാര്യയെ രക്ഷിക്കാനായില്ല

ഇംഫാല്‍- മണിപ്പൂരിലെ കാങ്പോക്പിയില്‍ ജനക്കൂട്ടം നഗ്നനായി പരേഡ് നടത്തി പീഡിപ്പിച്ച രണ്ട് സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ് താന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടിയിട്ടുണ്ടെന്നും ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നുവെന്നും അവകാശപ്പെട്ടു. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, മെയ് 4 ന് അപമാനിക്കപ്പെടുന്നതില്‍നിന്ന് ഭാര്യയെ രക്ഷിക്കാനായില്ല.
'ഞാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടി, ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നു. ഞാന്‍ രാഷ്ട്രത്തെ സംരക്ഷിച്ചു, എന്നാല്‍ വിരമിച്ചതിന് ശേഷം, എന്റെ വീടിനെയും ഭാര്യയെയും സഹ ഗ്രാമീണരെയും സംരക്ഷിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. എനിക്ക് സങ്കടമുണ്ട്, വിഷാദമുണ്ട്-ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വിരമിച്ച സൈനികന്‍ അസം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മെയ് നാലിന് ചിത്രീകരിച്ച വീഡിയോ ബുധനാഴ്ച രാത്രി പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെയ് 4 ന് പുലര്‍ച്ചെ ഒരു ജനക്കൂട്ടം പ്രദേശത്തെ നിരവധി വീടുകള്‍ കത്തിക്കുകയും രണ്ട് സ്ത്രീകളെ വസ്ത്രം അഴിപ്പിച്ച് ഗ്രാമപാതകളില്‍ ആളുകളുടെ മുന്നില്‍ നടത്തിക്കുകയും ചെയ്തുവെന്നും അദ്ദേഹം വാര്‍ത്താ ചാനലിനോട് പറഞ്ഞു.

 

Latest News