ലഖ്‌നൗ - പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയെ യുവാവ് കഴുത്തറത്ത് കൊന്നു. ദുരഭിമാനക്കൊലയാണെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. റിയാസ് സഹോദരി ആഷിഫയുമായി വഴക്കിട്ട ശേഷം കത്തി കൊണ്ട് യുവതിയുടെ കഴുത്തില്‍ പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.