ഒരു നേരംപോക്കിന് അശ്ലീല സന്ദേശമയച്ചു തുടങ്ങിയ ബ്രിട്ടനിലെ മന്ത്രിയുടെ പണി പോയി. ബാര്‍ ജീവനക്കാരിക്ക് സന്ദേശം അയച്ച് വിവാദത്തില്‍ കുടുങ്ങിയ മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത്താണ് രാജിവെച്ചത്. ബാര്‍ ജീവനക്കാരികളായിരുന്ന രണ്ടു യുവതികള്‍ക്ക് 2000 സന്ദേശങ്ങളാണ് അയച്ചത്. സന്ദേശങ്ങളും സംസാരങ്ങളും സണ്‍ഡേ മിറര്‍ പത്രം പുറത്തു വിട്ടതോടെ മന്ത്രി കുടുങ്ങുകയായിരുന്നു. ഇമോഗന്‍ ട്രെഹാര്‍നേ എന്ന യുവതിക്കും സുഹൃത്തിനുമാണ് ലൈംഗിക സന്ദേശങ്ങള്‍ ഗ്രിഫിത്ത് കൈമാറിയത്. യുവതിയുടെയും കൂട്ടുകാരിയുടെയും ലൈംഗിക വീഡിയോകളും അതിന്റെ ദൃശ്യങ്ങളും മന്ത്രി പണം നല്‍കി വാങ്ങുകയും ചെയ്തു. വിവാഹിതനും പിതാവുമായ 47 കാരന് കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ കുട്ടി പിറന്നത്. 'വൃത്തികെട്ടവന്‍' എന്ന് സ്വയം വിശേഷിപ്പിച്ച 47 കാരനായ മന്ത്രി യുവതികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷം ഒരു ലക്ഷം പൗണ്ട് സമ്പാദിക്കുന്ന മന്ത്രി ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ശേഷം യുവതിക്ക് നിരന്തരം സന്ദേശം അയച്ചു. ഒരു രാജ്യം നടത്തുന്നതിനേക്കാള്‍ തനിക്ക് പ്രിയങ്കരം കുസൃതി നിറഞ്ഞ പെണ്‍കുട്ടികളുമായുള്ള കേളികളാണെന്നാണ് ഒരു സന്ദേശം. സന്ദേശങ്ങളുടെ പേരില്‍ പ്രധാനമന്ത്രി തെരേസാമെയോട് മാപ്പപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.