Sorry, you need to enable JavaScript to visit this website.

87,026 പേർ കൂടി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി മന്ത്രി

ന്യദൽഹി- ഈ വർഷം ജൂൺ വരെ 87,026 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ  ലോക്സഭയിൽ അറിയിച്ചു.
ഇതോടെ 2011 മുതൽ 17.50 ലക്ഷത്തിലധികം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതെന്ന് മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദശകങ്ങളായി ആഗോള ജോലി അന്വേഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വളരെ വലുതാണെന്നും അവരിൽ പലരും വ്യക്തിപരമായ സൗകര്യാർത്ഥമാണ് വിദേശ പൗരത്വം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദേശത്തുള്ള ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സമ്പത്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രവാസികളുമായുള്ള ഇടപഴകലിൽ സർക്കാർ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നുവെന്ന് മന്ത്രി അവകാശപ്പെട്ടു. 

പ്രവാസത്തിൽ വിജയം വരിച്ചവരും  സ്വാധീനവുമുള്ള പ്രവാസികൾ ഇന്ത്യയ്ക്ക്  നേട്ടമാണ്. പ്രവാസി നെറ്റ്‌വർക്കുകൾ പ്രയോജനപ്പെടുത്തുകയും അതിന്റെ പ്രശസ്തി ദേശീയ നേട്ടത്തിനായി ഉപയോഗിക്കുകയുമണ് സർക്കാരിൻറെ സമീപനമെന്ന് അദ്ദേഹം പറഞ്ഞു.

Latest News