ന്യൂയോര്‍ക്ക്: പോപ് ഗായകന്‍ ടോണി ബെന്നറ്റ് (96) അന്തരിച്ചു. സമഗ്ര സംഭാവനയ്ക്കടക്കം 20 ഗ്രാമി അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇറ്റാലിയന്‍ വംശജരുടെ മകനായി അമേരിക്കയിലെ ലോങ് ഐലന്‍ഡില്‍ 1926ല്‍ ജനിച്ച ആന്തണി ഡൊമിനിക് ബെനഡിറ്റോ 1952ലാണ് ആദ്യ ആല്‍ബം പുറത്തിറക്കിയത്. അപ്പോഴേക്കും ടോണി ബെന്നറ്റ് എന്ന പേര് സംഗീതപ്രേമികളുടെ ഹരമായി മാറിയിരുന്നു. 2016 മുതല്‍ അല്‍ഷിമേഴ്സ് ബാധിതനായിരുന്നു. 2011ല്‍ ലേഡി ഗാഗയ്‌ക്കൊപ്പമായിരുന്നു അവസാന സ്റ്റേജ് പരിപാടി.