Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗോ ഫസ്റ്റിന് സർവീസ് തുടരാം, വ്യവസ്ഥകൾ ബാധകം

ന്യൂദൽഹി- വ്യവസ്ഥകൾ പാലിക്കാത്തതിന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നിഷേധിച്ച എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി. അതേസമയം വ്യവസ്ഥകൾ പാലിച്ചായിരിക്കും അനുമതി നൽകുന്നത്. ദൽഹി ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനും (എൻ.സി.എൽ.ടി) മുമ്പാകെയുള്ള റിട്ട് ഹർജികളുടെ ഫലം തീർപ്പാക്കേണ്ടതുണ്ട്. ആവശ്യമായ എല്ലാ റെഗുലേറ്ററി മുൻവ്യവസ്ഥകളും നിറവേറ്റുന്നു എന്ന വ്യവസ്ഥയിൽ ഗോ ഫസ്റ്റ് എന്ന കമ്പനിക്ക് ഫ്‌ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതിയുണ്ടെന്ന് ഡി.ജി.സി.എ അറിയിച്ചു. മാത്രമല്ല, സർവീസിന് ഉപയോഗിക്കുന്ന എയർലൈനുകളുടെ സുരക്ഷയും വിമാന കമ്പനി ഉറപ്പുവരുത്തണം. കടബാധ്യത കാരണം ബുദ്ധിമുട്ടുന്ന എയർലൈൻ ഏറ്റെടുക്കാൻ സാധ്യതയുള്ള ബിഡർമാരിൽ നിന്ന് താൽപ്പര്യ പ്രകടനങ്ങൾ ക്ഷണിച്ചു. ബിഡ് സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 9-നാണ്.  അപേക്ഷകരുടെ അന്തിമ ലിസ്റ്റ് ഓഗസ്റ്റ് 19-ന് പ്രഖ്യാപിക്കും.

ഏകദേശം 4,200 വ്യക്തികൾ ജോലി ചെയ്യുന്ന ഗോ ഫസ്റ്റ്, 2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 4,183 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. എന്നാൽ അതിന്റെ ബാധ്യതകൾ ഗണ്യമായി ഉയർന്ന് ഏകദേശം 11,463 കോടി രൂപയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് ജൂലൈ 14 വരെ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. 


 

Latest News