Sorry, you need to enable JavaScript to visit this website.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത പ്രതിയുടെ വീട് കത്തിച്ചു

ഇംഫാൽ- മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ ശേഷം ബലാത്സം ചെയ്ത കേസിലെ പ്രതിയുടെ വീടിന് നാട്ടുകാർ തീയിട്ടു. നാലു പ്രതികളിൽ ഒരാളായ ഹുയിറേം ഹെറോദാസ് മെയ്‌റ്റെയുടെ വീടിനാണ് ഒരു കൂട്ടം സ്ത്രീകൾ തീയിട്ടത്. മണിപ്പൂരിലെ തൗബാൽ ജില്ലയിൽ മെയ് 4 ന് കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി ആൾക്കൂട്ടത്തിന് ഇടയിലൂടെ പരേഡ് ചെയ്യിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ നാല് പേരിൽ പ്രധാന പ്രതിയാണ് പേച്ചി അവാങ് ലെയ്കായി ഗ്രാമത്തിൽ നിന്നുള്ള 32 കാരനായ ഹെറോദാസ്. മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഹെറോദാസിന്റെ അറസ്റ്റിനെ കുറിച്ച് അറിഞ്ഞ്, പെച്ചി ഗ്രാമത്തിലെ സ്ത്രീകൾ ഒത്തുകൂടുകയും പ്രതിയുടെ വീട് തകർക്കുകയുമായിരുന്നു. 'അത് മെയ്തിയായാലും മറ്റ് സമുദായങ്ങളായാലും, ഒരു സ്ത്രീയെന്ന നിലയിൽ, ഒരു സ്ത്രീയുടെ അന്തസ്സിനെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെയൊരാൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാൻ അനുവദിക്കില്ല. ഇത് മുഴുവൻ മെയ്‌തേയ് സമൂഹത്തിനും നാണക്കേടാണെന്ന് സ്ത്രീകളിൽ ഒരാൾ പറഞ്ഞു. 

സംഭവം നടന്നത് രണ്ട് മാസം മുമ്പാണെങ്കിലും, ഈ ആഴ്ച ആദ്യമാണ് വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 
കുറ്റവാളികളെ തിരിച്ചറിയുന്നതിലെ പ്രശ്നങ്ങളാണ് പോലീസ് നടപടി വൈകാൻ കാരണമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. വീഡിയോ ലഭിച്ചയുടൻ തന്നെ കുറ്റവാളികളെ തിരിച്ചറിയാനും നടപടിയെടുക്കാനും പ്രധാന പ്രതിയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Latest News