മലപ്പുറം - ആയുർവേദ ചികിത്സയ്ക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12-ഓടെയാണ് രാഹുൽ കോട്ടയ്ക്കലിൽ എത്തിയത്. സഹോദരിയും എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും സംഘടനാകാര്യ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിനൊപ്പമുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾക്കു വിദഗ്ധ ചികിത്സ നിർദേശിച്ചിരുന്നു. ഏഴുദിവസത്തെ ചികിത്സയ്ക്കായാണ് ഇവിടെ എത്തിയത്. പുതുപ്പള്ളിയിൽ ഇന്നലെ രാത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കൊച്ചിയിലായിരുന്നു രാഹുൽ വിശ്രമിച്ചത്.