Sorry, you need to enable JavaScript to visit this website.

ഇങ്ങനെ പോയാല്‍ എന്ന് നീതി കിട്ടും ! രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലേറെ കേസുകള്‍

ന്യൂദല്‍ഹി - രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടി കടന്നതായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു. സുപ്രീം കോടതി, 25 ഹൈക്കോടതികള്‍, സബോര്‍ഡിനേറ്റ് കോടതികള്‍ എന്നിങ്ങനെ വിവിധ കോടതികളിലായി 5.02 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് രേഖാമൂലമുള്ള മറുപടിയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വ്യക്തമാക്കി.  ഇന്ത്യയിലെ സുപ്രീം കോടതി ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍  നിന്ന് വീണ്ടെടുത്ത ഡാറ്റ പ്രകാരം, ജൂലൈ 1 വരെ, സുപ്രീം കോടതിയില്‍ 69,766 കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നു. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ജൂലൈ 14 വരെ ഹൈക്കോടതികളില്‍ 60,62,953 കേസുകളും  ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലും തീര്‍പ്പുകല്‍പ്പിക്കാത്ത 4,41,35,357 കെട്ടിക്കിടക്കുകയാണെന്ന്  മന്ത്രി പറഞ്ഞു. മതിയായ ജഡ്ജിമാരുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും കുറവ്, കോടതി ജീവനക്കാരെയും ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, , തെളിവുകളുടെ പ്രശ്‌നം തുടങ്ങി നിരവധി ഘടകങ്ങള്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ഇടയാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

Latest News