ചെന്നൈ - സ്ത്രീകളെ നഗനരാക്കി നടത്തിച്ചതടക്കമുള്ള മണിപ്പൂരിലെ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ വൈകിയിട്ടില്ലെന്ന് കമ്മീഷന്‍ അംഗമായ ഖുശ്ബു. ഈ വിഷയത്തില്‍ പൊലീസോ, സദാചാര പൊലീസോ ആകാന്‍ കമ്മീഷന് കഴിയില്ല. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് വേണ്ട സമയത്ത് നടപടിയുണ്ടായില്ലെന്ന വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഖുശ്ബു. മണിപ്പൂരില്‍ സംസ്ഥാന പൊലീസ് സമ്പൂര്‍ണ്ണ പരാജയമാണ്. അതിക്രമത്തെ കുറിച്ച് അറിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാഞ്ഞതില്‍ കമ്മീഷന്‍ വിശദീകരണം തേടുമെന്നും ഖുഷ്ബു പറഞ്ഞു.