ന്യൂദല്‍ഹി - മണിപ്പൂര്‍ വിഷയത്തില്‍ ലോകസഭയില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് സഭാനടപടികള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വെച്ചു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, മനീഷ് തിവാരി, മാണിക്യം ടാഗോര്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധവും ബഹളവും ആരംഭിച്ചത്. സഭ നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാത്തതിനാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് സഭ നീര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.