Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലെ ജയ്പൂരിൽ ഭൂചലനം; അര മണിക്കൂറിനിടെ മൂന്ന് തവണ

ജയ്പുർ- രാജസ്ഥാനിലെ ജയ്പുരിൽ 30 മിനിറ്റ് ഇടവേളക്കിടെ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ നാല് മണിക്കും നാലരക്കുമിടയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.4, 3.1, 3.4 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തി. ആദ്യത്തെയും മൂന്നാമത്തെയും ഭൂചലനങ്ങൾ പരമാവധി 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനമുണ്ടായി മൂന്ന് മിനിറ്റിനുള്ളിലാണ് തുടർചലനം അനുഭവപ്പെട്ടത്.
 

Latest News