Sorry, you need to enable JavaScript to visit this website.

കനത്ത മഴ;  എട്ട് ജില്ലകളിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം - കനത്ത മഴയെത്തുടർന്ന് കേരളത്തിലെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്  അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴയിൽ മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കോ മറ്റു പരീക്ഷകൾക്കോ മാറ്റമില്ല. എറണാകുളം ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സർവ്വകലാശാല പരീക്ഷകൾക്കും ഐ.ടി.ഐ കൗൺസലിങ്ങിനും അവധി ബാധകമല്ല.
ജൂലൈ11-ന് അവധി നൽകിയ അമ്പലപ്പുഴ,ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങൾക്ക് 21-ന് പ്രവൃത്തിദിനമായിരിക്കുമെന്ന പ്രഖ്യാപനം പിൻവലിച്ചിട്ടുണ്ട്. ഇതിനു പകരം ഈ മാസം 28നും തിങ്കളാഴ്ചത്തെ അവധിക്കു പകരം ഓഗസറ്റ് നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന് ആലപ്പുഴ ജില്ലാകലക്ടർ അറിയിച്ചു.


 

Latest News