കൊല്ലം - സുപ്രിം കോടതി അനുവദിച്ച ജാമ്യ ഇളവ് അനുസരിച്ച് നാട്ടിലെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് അദ്ദേഹത്തെ നേരിൽ സന്ദർശിക്കുന്നത് തത്കാലം ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
മഅ്ദനിയുടെ ആരോഗ്യസ്ഥിതി പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കി സഹകരിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി എല്ലാവരോരും പ്രാർത്ഥിക്കണമെന്നും പി.ഡി.പി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.
നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളിൽ നിന്ന് അൽപമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും നേതൃത്വം വ്യക്തമാക്കി.