റിയാദ് - സിഗരറ്റ് വലിച്ച കുട്ടികളെ തിരിച്ചറിയുന്നതിനും ഇവരെ സിഗരറ്റ് വലിക്കുന്നതിന് പ്രേരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമം ആരംഭിച്ചു. ഏതാനും കുട്ടികൾ കൂട്ടംകൂടിയിരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തുടർന്നാണ് പ്രശ്നത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ടത്.