ന്യൂദൽഹി- മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്‌സഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് മോഡി അറിയിച്ചതായാണ് വിവരം.
സോണിയാ ഗാന്ധിയുടെ അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് മോഡി ചോദിച്ചറിഞ്ഞു. താൻ സുഖമായിരിക്കുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കിയതിനിടെയാണ് മോഡിയുടെ സന്ദർശനം. ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) ശക്തി പരിശോധിക്കാനുള്ള സംയുക്ത പ്രതിപക്ഷത്തിനുള്ള ആദ്യ അവസരം കൂടിയാണ് ഈ സമ്മേളനം.
അതേസമയം, മണിപ്പൂർ സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്യുന്നതിന്റെ വീഡിയോ പിൻവലിക്കാൻ കേന്ദ്രസർക്കാർ ട്വിറ്ററിനും മറ്റ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്കും നിർദേളം നൽകി. വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ഇത് കൂടുതൽ സംഘർഷത്തിന് കാരണമാകുന്ന് ചൂണ്ടികാണിച്ചാണ് കേന്ദ്രസർക്കാർ നടപടി.