ന്യൂദല്‍ഹി - മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. ലോകസഭയിലെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. അതിനിടെ സോണിയ ഗാന്ധിയോട് ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിച്ച സംഭവത്തെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ചപ്പോള്‍ തന്നെ പ്രധാമന്ത്രി പ്രതിപക്ഷ നേതാക്കളുമായി മണിപ്പൂര്‍ പ്രശ്‌നത്തെക്കുറിച്ച അവരുടെ അടുത്തെത്തി സംസാരിച്ചത്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം അത്യന്തം വേദനാജനകമാമെന്നും കുറ്റവാളികളില്‍ ഒരാളെ പോലും വെറുതെ വിടില്ലെന്നും ലോകസഭ തുടങ്ങുന്നതിന് മുന്‍പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.