കോട്ടയം- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോുപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി എന്നിവര്‍ കോട്ടയം തിരുനക്കരയിലെത്തി. മണിക്കൂറുകള്‍ നീണ്ട വിലാപ യാത്രയില്‍ ജനലക്ഷങ്ങളാണ് മുന്‍ മുഖ്യമന്ത്രിക്ക് അന്ത്യേപചാരം അര്‍പ്പിച്ചത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രദേശത്ത് രണ്ടായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.