Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി പരേഡ് ചെയ്ത സംഭവം ലജ്ജാകരം, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല - പ്രധാനമന്ത്രി

ന്യൂദല്‍ഹി - മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി പരേഡ് ചെയ്ത് പീഡിപ്പിച്ച സംഭവം വേദനയുളവാക്കുന്നതും പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ സംഭവത്തിന് പിന്നിലെ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല - അദ്ദേഹം പറഞ്ഞു.

 

Latest News