ഹൈദരാബാദ്- സൈബർ തട്ടിപ്പുകാർ രണ്ട് വ്യാപാരികളെ കബളിപ്പിച്ച് ഒരു കോടി രൂപയിലേറെ തട്ടി. ക്രിപ്റ്റോകറൻസിയിൽ വൻലാഭം വാഗ്ദാനം ചെയാതാണ് ഒരു ബിസിനസുകാരനെ കബളിപ്പിച്ചത്. അജ്ഞാത ഫോൺ നമ്പറിൽനിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഉയർന്ന ലാഭം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച ബോറാബണ്ടയിലെ ബിസിനസുകാരൻ അജ്ഞാതൻ പരിചയപ്പെടുത്തിയ കമ്പനി എക്സിക്യുട്ടീവ് വഴിയാണ് 49 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. ലാഭത്തിനായി കാത്തിരുന്ന ഇയാൾ എക്സിക്യുട്ടീവിനെ ഫോണിൽ കിട്ടാതാതയോടെയാണ് പോലീസിനെ സമീപിച്ചത്.
സെക്കന്തരാബാദ് സ്വദേശിയായ രണ്ടാമത്തെ ബിസിനസുകാരനെ പാർട് ടൈം വ്യാപാരത്തിൽ ഉയർന്ന ലാഭം വഗ്ദാനം ചെയ്താണ് കബളിപ്പിച്ചത്. ഇയാൾക്ക് 65 ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ടു കേസുകളിലും അന്വേഷണം തുടരുകയാണെന്നും തട്ടിപ്പുകാരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.