അഹമ്മദാബാദ് - അഹമ്മദാബാദില്‍ കാര്‍ അപകടത്തില്‍ മരിച്ച രണ്ടു പേര്‍ക്കടുത്തേക്ക് ഓടിയെത്തിയവര്‍ക്കിടയിലേക്ക് മറ്റൊരു കാര്‍ പാഞ്ഞുകയറി ഏഴ് പേര്‍ കൂടി മരിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്‍പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 13 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗര്‍ റോഡിലെ മേല്‍പ്പാലത്തില്‍ രാത്രിയാണ് അപകടം നടന്നത്. ഒരു കാര്‍ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകള്‍ക്കിടയിലേക്ക് മറ്റൊരു ആഢംബരക്കാര്‍ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പടെ ഏഴ് പേരാണ് ഈ അപകടത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.