റിയാദ്- ഉമ്മൻ ചാണ്ടിയുടെ ആകസ്മികമായ നിര്യാണം ഇന്ത്യാ രാജ്യത്തിന് പൊതുവെയും കേരള ജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്‌നേഹമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി.
ഇരുപത്തിനാലു മണിക്കൂറും ജനസേവനത്തിനായി നീക്കിവെച്ച ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യമായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസനത്തിന് ആക്കം കൂട്ടി. കേരള സമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളി ആകും എന്നുറപ്പാണെന്നും കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വേർപാട് പ്രവാസികൾക്ക് കനത്ത നഷ്ടം -ഒ.ഐ.സി.സി റിയാദ്
റിയാദ്- ഉമ്മൻ ചാണ്ടിയുടെ ആകസ്മികമായ നിര്യാണം ഇന്ത്യാ രാജ്യത്തിന് പൊതുവെയും കേരള ജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമസൃണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. ഇരുപത്തിനാലു മണിക്കൂറും ജനസേവനത്തിനായി നീക്കിവെച്ച ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യമായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി.
പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസനത്തിന് ആക്കം കൂട്ടി. കേരള സമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളി ആകും എന്നുറപ്പ്. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
ജനസമ്പർക്ക പരിപാടികളിലൂടെ ജനകീയ മുഖ്യമന്ത്രിയായി -ഒ.ഐ.സി.സി കോഴിക്കോട്
റിയാദ്- മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി അനുശോചിച്ചു. ജനസമ്പർക്ക പരിപാടികളിലൂടെ അദ്ദേഹം കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായി മാറി.
ദീർഘകാലം നിയമസഭാംഗമായിരുന്ന ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ റിയാദ് സന്ദർശന വേളയിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി നിർമിച്ച് നൽകുന്ന 'ഇന്ദിരാജി സ്‌നേഹ ഭവന പദ്ധതിയുടെ' മാസ്റ്റർപ്ലാൻ അദ്ദേഹത്തിന് കൈമാറാനും, അത് സംബന്ധമായ മറ്റു മാർഗനിർദേശങ്ങൾ ജില്ലാ കമ്മിറ്റിയുമായി അദ്ദേഹം പങ്കു വെക്കുകയും, കൂടാതെ ഭാരവാഹികളുമായും പ്രവർത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തത് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകളാണ്.
അതിന്റെ ഭാഗമായി ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാതിമത ഭേദമില്ലാതെ അർഹരായ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് ഭയപ്പാടില്ലാതെ കുടുംബത്തോടൊപ്പം തല ചായ്ക്കാനൊരിടം എന്ന ആശയവുമായി മാവൂരിൽ നിർമിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം ഉമ്മൻ ചാണ്ടി തന്നെ നിർവഹിക്കുകയുണ്ടായി. അതോടൊപ്പം ജില്ലയിലെ മറ്റു മൂന്ന് മണ്ഡലങ്ങളിലെ വീടുകൾ നിർമിച്ച് നൽകുകയും അതിന്റെ താക്കോൽ കൈമാറാനും ബാക്കിയുള്ള മണ്ഡലങ്ങളിൽ ഭവന പദ്ധതിയുമായി മുന്നോട്ട് പോകാനും സാധിച്ചത് അദ്ദേഹം തന്ന ഊർജവും പിന്തുണയും കൊണ്ട് മാത്രമാണ്. ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി അനുസ്മരിച്ചു.
സ്‌നേഹം കൊണ്ട് ലോകം കീഴടക്കിയ നേതാവ് -മദീന ഒ.ഐ.സി.സി
മദീന- സ്‌നേഹം കൊണ്ട് ലോകം കീഴടക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്ന് മദീന ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് പ്രസ്താവനയിൽ പറഞ്ഞു. ഇതു പോലെ ജനങ്ങൾക്ക് ഇടയിലൂടെ ജീവിക്കുന്ന നേതാവ് ഇനി രാഷ്ട്രീയ പ്രവർത്തകർക്ക് ഇടയിലൂടെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഉമ്മൻ ചാണ്ടി സാറിന്റെ പ്രവർത്തന മികവിന് കിട്ടിയ അംഗീകരമാണ് ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. മുഖ്യമന്തി ആയിരുന്ന സമയത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ സാധാരണക്കാർക്ക് കാലതാമസമില്ലാതെ ലഭിച്ച സഹായങ്ങൾ ഒക്കെയാണ് അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികളായ പ്രവർത്തകർക്ക് പോലും ജനപ്രിയനാക്കി മാറ്റിയത്. കല്ലെറിഞ്ഞ് പരിക്കേൽപിച്ചവർക്കു പോലും മാപ്പ് കൊടുക്കാൻ തയാറായ മഹാ മനസ്സിന് ഉടമയായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്നും മുജീബ് പ്രസ്താവനയിൽ പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി
ജിദ്ദ- മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗുണവിശേഷങ്ങൾ ഏറെയുള്ള ഉമ്മൻചാണ്ടിയുടെ ജനകീയത തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
അഞ്ചു പതിറ്റാണ്ട് കാലം പൊതു പ്രവർത്തന രംഗത്തു നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ പൊതുജീവിതം അതുല്യവും മാതൃകാപരവുമാണ്. നേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും വഹിച്ചിരുന്ന പദവികളൊക്കെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തോട് ഏറെ അടുപ്പം പുലർത്തുകയും സാധാരണക്കാരായ പ്രവാസികൾക്ക് ആശ്രയവുമായിരുന്നു എന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.