Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊന്നാനിയില്‍ ഫോണ്‍ വിളിയില്‍ മെഡിക്കല്‍ സംഘം വീട്ടു പടിക്കലെത്തുന്ന പദ്ധതിക്ക് തുടക്കമായി

ജീവിത ശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ സാന്ത്വനം പദ്ധതിയ്ക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. ഷുഗറും കൊളസ്‌ട്രോളുമടക്കമുള്ള രോഗങ്ങൾ അലട്ടുന്നവർക്ക് ഇനി മുതൽ പരിശോധനകൾക്കായി ക്ലിനിക്കുകൾ കയറിയിറങ്ങേണ്ട. ഒരു ഫോൺ കോളിൽ മെഡിക്കൽ ചെക്കപ്പ് സംഘം വീട്ടുപടിക്കലെത്തും. രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോൾ, ശരീരഭാരം, ബോഡി മാസ് ഇൻഡക്സ് തുടങ്ങിയ  പരിശോധനകൾക്കായി നഗരസഭാ പരിധിയിലുള്ളവർക്ക് 9544288346 എന്ന നമ്പറിൽ ബന്ധപ്പെട്ട് സഹായം തേടാം. മെബൈൽ ലാബ് വീട്ടിലെത്തും. മൂന്നു മിനിറ്റിനുള്ളിൽ പരിശോധനാ ഫലവും ലഭ്യമാകും. പൊതു ജനങ്ങൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർധിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും പൊന്നാനി നഗരസഭയും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി നഗരസഭയിലെ കുടുംബശ്രീ അംഗമായ രമ്യ ബിനീഷാണ് നേതൃത്വം നൽകുന്നത്. ഓരോ സേവനത്തിനും ചെറിയ ഫീസാണ് ഇവർ ഈടാക്കുക. രക്തസമ്മർദം പരിശോധിക്കുന്നതിനായി 20 രൂപ, രക്തത്തിലെ ഗ്ലൂക്കോസ് പരിശോധനയ്ക്ക് 40 രൂപ, കൊളസ്ട്രോൾ 90 രൂപ, ബോഡി മാസ് ഇൻഡക്സ് (ഉയരം, ഭാരം, കൊഴുപ്പ് ഉൾപ്പെടെ) 20 രൂപ എന്നിങ്ങനെയാണ് പരിശോധനാ ഫീസ്. പതിവായി രക്തപരിശോധന ആവശ്യമുള്ള കിടപ്പുരോഗികൾ, വയോധികർ എന്നിവർക്ക് പദ്ധതി ഏറെ പ്രയോജനമാകും.

Latest News