Sorry, you need to enable JavaScript to visit this website.

പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കി കാമുകനെ യുവതി പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

നൈനിറ്റാള്‍( ഉത്തരാഖണ്ഡ്) - കാമുകനെ ഒഴിവാക്കാനായി യുവതി പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ അങ്കിത് എന്ന യുവാവിന്റെ  മൃതദേഹം കാറില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് പാമ്പ കടിയേറ്റാണ് മരണമെന്ന് വ്യക്തമായത്. അങ്കിതിന്റെ കാമുകിയായ ഡോളി എന്ന മഹിയാണ് പാമ്പിനെക്കൊണ്ട് അങ്കിതിനെ കടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പാമ്പാട്ടിയെ പിടികൂടിയപ്പോഴാണ് ഇയാള്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. ജൂലൈ 17നാണ് കാറിനുള്ളില്‍ അങ്കിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കിതിന്റെ കാമുകിയും സഹായികളും അടക്കം നാലു പേര്‍ കേസില്‍ ഒളിവിലാണ്.  യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകള്‍ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു. ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയതെന്ന്  നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞു. പാമ്പാട്ടിയെ കണ്ടത്തി ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പാമ്പാട്ടി സൂത്രത്തില്‍ കാറിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ട് അങ്കിതിനെ കടിപ്പിക്കുകയായിരുന്നു.

 

Latest News