ന്യൂദൽഹി-ഗുജറാത്ത് ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കി പൗരാവകാശ പ്രവർത്ത ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ടീസ്റ്റക്കെതിരായ കേസ്.
സെതൽവാദിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കിയ സുപ്രീം കോടതി ജാമ്യം നിരസിച്ച ഗുജറാത്ത് ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങൾ വികൃതമാണെന്നും വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും വിധിച്ചു.