ഹൈദരാബാദ് - കുത്തനെ ഉയര്‍ന്ന തക്കാളി വില ആഴ്ചകള്‍ കഴിഞ്ഞിട്ടും അതേപോലെ നില്‍ക്കുന്നതിനിടയില്‍ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലെ മധുകര്‍ റെഡ്ഡി എന്ന കര്‍ഷകനെയാണ അജ്ഞാതര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ മധുകര്‍ റെഡ്ഡിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പോലീസ് പറയുന്നു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു.