ദോഹ-ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ചെറിയ മൂക്കൊലക്കല് ഉമ്മര്‍ കുട്ടിയുടേയും നഫീസയുടേയും മകന് അഷ്റഫ് ചാത്തോത്താണ് മരിച്ചത്. 54 വയസ്സായിരുന്നു. കഴിഞ്ഞ 16 വര്‍ഷത്തോളമായി ഖത്തറിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം നിലവില്‍ ഗ്രൂപ്പിന്റെ ഫിനാന്‍സ് മാനേജറായിരുന്നു.
സഫാരിയാണ് ഭാര്യ. ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ് എന്നിവര്‍ മക്കളാണ് .
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.