Sorry, you need to enable JavaScript to visit this website.

കേരള സ്റ്റോറി പോസ്റ്റിനെ ചൊല്ലി വർഗീയ സംഘർഷം; എട്ടു പേർക്ക് പരിക്ക്, പത്തുപേർ അറസ്റ്റിൽ

പടാൻ- ഗുജറാത്തിലെ പാടാൻ ജില്ലയിൽ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ വർഗീയ സംഘർഷം. എട്ട് പേർക്ക് പരിക്കേറ്റതായും  പത്ത് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ജൂലൈ 16 ന് രാത്രി ബലിസാന ടൗണിൽ ആരംഭിച്ച സംഘർഷത്തിന് കാരണമായ സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് ബോളിവുഡ് സിനിമയായ ദി കേരള സ്റ്റോറിയെക്കുറിച്ചാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ബലിസാന പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെ എസ് ചൗധരി പറഞ്ഞു.
പത്ത് പ്രതികൾക്കെതിരെ കലാപം, ആക്രമണം, വധശ്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിയിലായ പ്രതികളിൽ ചിലരെ സംഭവം നടന്ന ബലിസാനയിലെ മസ്ജിദ് ചൗക്ക് പ്രദേശത്തേക്ക് കൊണ്ടുപോയി. കുറ്റകൃത്യം വീണ്ടും പോലീസ് ചിത്രീകരിക്കുന്ന  പോലീസ്  വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി.നഗരത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ കെ പാണ്ഡ്യ അറിയിച്ചു. പട്ടണത്തിൽ നിന്നുള്ള ഒരാൾ സോഷ്യൽ മീഡിയയിൽ എന്തോ പോസ്റ്റ് ചെയ്തതിൽ ചിലർ അസ്വസ്ഥരായിരുന്നുവെന്നും  ഈ പോസ്റ്റ് ഒടുവിൽ ഞായറാഴ്ച രാത്രി വർഗീയ സംഘർഷത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഇരുവിഭാഗത്തിന്റെയും പരാതികളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്നെയും അമ്മാവൻ ഇല്യാസ് ശൈഖിനേയും ആക്രമിച്ചുവെന്ന ആരിഫ് ശൈഖിന്റെ പരാതിയിൽ കൃഷ് പട്ടേൽ, നിമേഷ് പട്ടേൽ എന്നിവർക്കെതിരെയാണ് കേസ്. പട്ടേൽ ദമ്പതികൾ ഇരുമ്പ് ദണ്ഡ്  ഉപയോഗിച്ച് ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തുവെന്ന്  ആരിഫ് ശൈഖ് ആരോപിച്ചു. ഗ്രാമീണ യുവാവ് അപ്‌ലോഡ് ചെയ്‌ത സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ മസ്ജിദ് ചൗക്കിൽ വെച്ച് തന്നെയും തന്റെ അഞ്ച് സുഹൃത്തുക്കളെയും കൊല്ലാൻ ഉദ്ദേശിച്ച് ശൈഖ് ദമ്പതികൾ ഉൾപ്പെടെ 35 ഓളം പേരടങ്ങുന്ന  സംഘം തന്നെയും അഞ്ച് സുഹൃത്തുക്കളെയും ആക്രമിച്ചതായി കുമാർ പട്ടേൽ നൽകിയ പരാതിയിൽ പറഞ്ഞു.

 

Latest News