Sorry, you need to enable JavaScript to visit this website.

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

ന്യൂദല്‍ഹി - എസ് എന്‍ സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹര്‍ജി  അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്നാണ് സി ബി ഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചാല്‍ ഹാജരാകുന്നതില്‍ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന ആവശ്യവും സാല്‍വെ  ഉന്നയിച്ചു. തുടര്‍ന്നാണ് കേസ് സെപ്റ്റംബര്‍ 12 ന് പരിഗണിക്കുന്നതിനായി മാറ്റിയത്.

 

Latest News