ന്യൂദല്‍ഹി - കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയ, ജീവിതം സേവനത്തിനായി സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുതായും പ്രിയങ്ക പറഞ്ഞു.