മോസ്‌കോ- യുക്രെയ്്നിയന്‍ ധാന്യങ്ങളുടെ കയറ്റുമതി അനുവദിക്കുന്ന നിര്‍ണായക ഇടപാടില്‍ കരാര്‍ പുതുക്കാതെ റഷ്യ. പങ്കാളിത്തം നിര്‍ത്തിവയ്ക്കുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചു. റഷ്യന്‍ നിലപാട് ആഗോള ഭക്ഷ്യ വിതരണത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കും.
2022 ജൂലൈയില്‍ തുര്‍ക്കിയും ഐക്യരാഷ്ട്രസഭയും ചേര്‍ന്ന് നടത്തിയ കരാര്‍ ഔദ്യോഗികമായി തിങ്കളാഴ്ച അവസാനിച്ചു. കരാര്‍ പുതുക്കില്ലെന്ന് അറിയിച്ച റഷ്യ അവസാനിപ്പിച്ചുവെന്നും പറഞ്ഞു. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സ്വന്തം ഭക്ഷ്യവസ്തുക്കള്‍ വേണ്ടത്ര കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് തങ്ങളെ തടയുന്നുവെന്ന് കുറച്ചുകാലമായി റഷ്യയ്ക്ക് പരാതിയുണ്ട്. ഇതുതന്നെയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണവും.
കരാറിന്റെ പ്രധാന ലക്ഷ്യമായ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ധാന്യം വിതരണം ചെയ്യുകയെന്ന കാര്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്ന് വാരാന്ത്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ കഴിഞ്ഞ ആഴ്ച റഷ്യ ധാന്യ ഇടപാട് 'ഒരു ആയുധമായി' ഉപയോഗിച്ചതായി ആരോപിച്ചു. യുക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ സി. ബി. എസിനോട് പറഞ്ഞത് റഷ്യ സാവധാനം ധാന്യ സംരംഭത്തെ കൊല്ലുകയാണെന്നാണ്.