പാലക്കാട് - വാളയാര്‍ കേസില്‍ സി ബി ഐ നടത്തുന്ന തുടരന്വേഷണത്തിന്റെ ഭാഗമായി മരിച്ച പെണ്‍കുട്ടികളുടെ സഹപാഠികളില്‍ നിന്നും സി ബി ഐ സംഘം മൊഴിയെടുത്തു. കുട്ടികള്‍ താമസിച്ചിരുന്ന ഗുരുവായൂരിലെ ഹോസ്റ്റലിലെ സഹപാഠികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മരിച്ച പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന 20 പേരില്‍ നിന്നാണ് സി ബി ഐ സംഘം മൊഴിയെടുത്തത്. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നതായി സഹപാഠികള്‍ സി ബി ഐ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ സി ബി ഐ ആദ്യം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് പോക്‌സോ കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.