ന്യൂദല്‍ഹി - ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി എന്‍ ഡി എയില്‍ ചേര്‍ന്നു. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നാളെ എന്‍ ഡി എ യോഗം നടക്കുന്നുണ്ട്. അതിന് തൊട്ടു മുന്‍പാണ് അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എന്‍ ഡി എയിലെത്തിയത്. 2024ലെ തിരഞ്ഞെടുപ്പിനുള്ള ബിഹാറിലെ ലോക്സഭാ സീറ്റുകളുടെ വിഹിതം സംബന്ധിച്ച് അന്തിമ ചര്‍ച്ച നടത്താന്‍ ചിരാഗ് പാസ്വാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. 2019ല്‍ ചിരാഗിന്റെ പിതാവായ രാം വിലാസ് പാസ്വാന്റെ കീഴിലുള്ള അവിഭക്ത ലോക് ജനശക്തി പാര്‍ട്ടി ആറ് ലോക്സഭാ സീറ്റുകളില്‍ മത്സരിക്കുകയും ബി ജെ പിയുമായുള്ള സീറ്റ് പങ്കിടല്‍ കരാറിന്റെ ഭാഗമായി രാജ്യസഭാ സീറ്റും നേടുകയും ചെയ്തിരുന്നു.