ചെന്നൈ - പതിമൂന്ന് മണിക്കൂറിലേറെ നേരം നീണ്ട റെയ്ഡിന് ശേഷം തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയെ ഇ ഡി കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. മൊഴിയെടുക്കാന്‍ എന്ന പേരിലാണ് കൊണ്ടു പോയതെങ്കിലും അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മന്ത്രി കെ പൊന്‍മുടിയുടെ വസതിയില്‍ ഇ ഡി ഇന്ന് രാവിലെ മുതല്‍ റെയ്ഡ് നടത്തിയിരുന്നു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിന്റെ പേരിലാണ് റെയ്ഡ് നടത്തിയത്. പൊന്‍മുടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന വില്ലുപുരത്തടക്കം ഏഴോളം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. പൊന്‍മുടിയുടെ മകനും എം പിയുമായ ഗൗതം സിഗമണിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു