വർഷങ്ങളായി അച്ഛനിൽനിന്ന് ലൈംഗിക പീഡനം ; കൗൺസലിംഗിൽ വെളിപ്പെടുത്തി പെൺകുട്ടി

മുംബൈ- നാൽപതുകാരനായ പിതാവിൽനിന്ന്  വർഷങ്ങളായി ലൈംഗിക പീഡനം അനുഭവിക്കുന്ന  15 വയസ്സുകാരി ഒടുവിൽ സന്നദ്ധ സംഘടന നടത്തിയ കൗൺസലിംഗിൽ വിവരങ്ങൾ വെളിപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  എൻജിഒ മുംബൈ പോലീസിനെ സമീപിച്ചതിനെ തുടർന്ന്  പിതാവിനെ അറസ്റ്റ് ചെയ്തു. 
കൗൺസലിംഗിൽ വർഷങ്ങളായി അച്ഛനിൽനിന്ന് അനുഭവിക്കുന്ന പീഡനം ഷെൽട്ടർ ഹോമിൽ താമസിക്കുന്ന പെ്ൺകുട്ടി വെളിപ്പെടുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പിതാവ് അമ്മയുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കിയതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വേർപിരിയുകയായിരുന്നു.  മകൾ അച്ഛനോടൊപ്പം താമസിക്കുകയായിരുന്നു.  പീഡനത്തിനിരയായ പെൺകുട്ടി പലപ്പോഴും വീട്ടിൽ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ഒടുവിൽ ബന്ധുക്കൾ പെൺകുട്ടിയെ ഗുജറാത്വലെ ഒരു ഷെൽട്ടർ ഹോമിലേക്ക് അയച്ചു. കുറച്ച് മാസങ്ങളായി ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടി അവിടെ  കൗൺസിലിംഗ് സെഷനുകളിലാണ് 2021 മുതൽ പിതാവിൽനിന്ന് താൻ നേരിട്ട നിരന്തര പീഡനത്തെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. കൗൺസിലിംഗ് സെഷനുകൾ നടത്തിയ എൻ‌ജി‌ഒ പിന്നീട് പെൺകുട്ടിയുടെ സമ്മതം വാങ്ങി പോലീസിൽ പരാതി നൽകുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ലൈംഗിക പീഡനത്തിന്  കേസ് രജിസ്റ്റർ ചെയ്ത ശേഷം  പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Latest News