(ബൊക്കറോ) ജാർഖണ്ഡ് - ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ 14 വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗംചെയ്തു. കുറ്റാരോപിതരായ മൂവരും 5,7,8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണെന്ന് ബൊക്കറോ പോലീസ് പറഞ്ഞു.
ഇരയുടെ മൂത്ത സഹോദരിയുടെ പരാതിയിൽ മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം നടക്കുമ്പോൾ ഇവർ ജോലി ആവശ്യാർത്ഥം പുറത്തായിരുന്നുവെന്ന് സഹോദരി പറഞ്ഞു. കുറ്റാരോപിതരായ ആൺകുട്ടികൾ വരുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.