ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരിക്കാൻ വാക്കേറ്റം, കൈയാങ്കളി; ട്രെയിനിൽനിന്ന് വീണ് യുവാക്കൾക്ക് ദാരുണാന്ത്യം 

ചെന്നൈ - ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ കൈയാങ്കളിക്കിടെ ട്രെയിനിൽനിന്ന് തെറിച്ചുവീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നാഗർകോവിൽ-കോയമ്പത്തൂർ എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാർ (32), തൂത്തുക്കുടി കോവിൽപട്ടി സ്വദേശി മാരിയപ്പൻ (36) എന്നിവരാണ് മരിച്ചത്. 
 ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് പരസ്പരം ആക്രമണത്തിലേക്ക് നീങ്ങിയതോടെ സാത്തൂരിനടുത്ത് വച്ച് ഒരുമിച്ച് ട്രെയിനിൽനിന്ന് തെറിച്ചു പുറത്തുവീഴുകയായിരുന്നു. ഇതോടെ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മുത്തുകുമാർ സംഭവസ്ഥലത്തുവെച്ചും മാരയപ്പൻ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയും മരിക്കുകയാണുണ്ടായതെന്ന് തൂത്തുകുടി പോലീസ് പറഞ്ഞു.
 

Latest News