തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

ചെന്നൈ: മന്ത്രി സെന്തില്‍ ബാലാജിയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷം തമിഴ്നാട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ  പൊന്മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിലാണ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ പരിശോധന തുടങ്ങിയത്. മന്ത്രി കെ  പൊന്മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുന്നത് കാരണം തന്നെയും തന്റെ പാര്‍ട്ടി നേതാക്കളെയും ഇല്ലാതാക്കുന്നതിനായി ഇ ഡിയെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു.

 

Latest News