മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍- ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിന് 250 കിലോമീറ്റര്‍ അകലെ വനത്തിനടുത്താണ് ഏറ്റുമുട്ടലുണ്ടായത്.
കങ്കേര്‍ ജില്ലയിലെ പര്‍ഥാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍. തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തി മടങ്ങിയ സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
മാവോയിസ്റ്റുകള്‍ വെടിവെപ്പ് നടത്തിയതെത്തുടര്‍ന്ന് ബി.എസ്.എഫ് ജവാന്മാര്‍ ശക്തമായി തിരിച്ചടിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍  ബി.എസ്.എഫ്. ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

Latest News